മംഗളൂരു സംഘര്‍ഷത്തില്‍ 10 പേര് പോലീസ് കസ്റ്റഡിയില്‍. പോലീസിനെ ആക്രമിച്ച 10 പേരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ പാണ്ഡവപുര പോലീസ് ചോദ്യം ചെയ്യുകയാണ്. വെടിവെയ്പ്പില്‍ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. അതേസമയം മംഗളൂരൂവില്‍ അതീവ ജാഗ്രത നിര്‍ദ്ദേശം നല്കി. മംഗളൂരു ഉള്‍പ്പെട്ട ദക്ഷിണ കന്നടയില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സംവിധാനം വിച്ഛേദിച്ചു. അയല്‍ ജില്ലകളില്‍ നിന്ന് കൂടുതല്‍ പോലീസിനെ വിന്യസിച്ചു.
മംഗളൂരു സംഘര്‍ഷം: 10 പേര് കസ്റ്റഡിയില്‍
By
December 20, 2019 8:17 am