പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂട് ഒന്നിക്കുന്ന ഡ്രൈവിങ് ലൈസന്‍സിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. സിനിമയിലെ സൂപ്പര്‍താരവും ആരാധകനും തമ്മിലെ ബന്ധത്തിന്റെ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ലാല്‍ ജൂനിയര്‍ ആണ്. സച്ചിയുടെ തിരക്കഥയിലാണ് ചിത്രം ഒരുങ്ങുന്നത്. വെഹിക്കിള്‍ ഇന്‍സ്പെക്ടറുടെ റോളില്‍ സുരാജ് വെഞ്ഞാറമ്മൂടും സൂപ്പര്‍ സ്റ്റാറായി പൃഥ്വിരാജും എത്തുന്നു.
ചിത്രത്തില്‍ മിയ, ദീപ്തി സതി എന്നിവരാണ് നായികമാര്‍. സന്തോഷ് വര്‍മയുടെ വരികള്‍ക്ക് യക്സണ്‍ ഗാരി പെറേറയും നേഹ നായരും ചേര്‍ന്നാണ് സംഗീതം പകര്‍ന്നിരിക്കുന്നത് . മാജിക് ഫ്രെയിംസുമായി ചേര്‍ന്ന് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഡിസംബര്‍ 20ന് ചിത്രം തീയേറ്ററുകളിലെത്തും.