ന്യൂഡല്‍ഹി: രാജ്യം വിഭജിച്ചതാണ് ദേശീയ പൗരത്വ നിയമ ഭേദഗതി ബില്‍ കൊണ്ടുവരാന്‍ കാരണമെന്ന് അമിത് ഷാ. മതത്തിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ് രാജ്യത്തെ വിഭജിച്ചത്. വിവാദം ഭയന്ന് തീരുമാനങ്ങളില്‍ നിന്ന് പിന്മാറില്ല. പലതും തിരുത്താന്‍ കൂടിയാണ് മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. ലക്ഷക്കണക്കിനാളുകള്‍ പൗരത്വത്തിന് അപേക്ഷിക്കുമെന്നും അമിത് ഷാ പറഞ്ഞു.
അതേസമയം ദേശീയ പൗരത്വ നിയമ ഭേദഗതി ബില്ലിന്മേലുള്ള ചര്‍ച്ചയ്ക്കിടെ ശിവസേന എംപിമാര്‍ രാജ്യസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.