കൊച്ചി: ഷെയ്ന് നിഗം വിഷയം ചര്‍ച്ച ചെയ്യാന്‍ അമ്മ എക്സിക്യൂട്ടീവ് ഉടന്‍ യോഗം ചേരും. ഷെയ്ന് നിഗവും ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. നടന് ഷെയ്ന് നിഗമിന് നിര്‍മാതാക്കളുടെ സംഘടന വിലക്കേര്‍പ്പെടുത്തിയ വിഷയം ചര്‍ച്ച ചെയ്യുന്നതിന് അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെയും ഫെഫ്കയുടെയും ഭാരവാഹികള്‍ കൊച്ചിയില്‍ യോഗം ചേര്‍ന്നിരുന്നു. ഷെയ്നും വെയില് സംവിധായകന് ശരത് മേനോനും ചര്‍ച്ചയില്‍ പങ്കെടുത്തു. വിഷയത്തില്‍ ഇനിയും ചര്‍ച്ചകള്‍ ആവശ്യമാണെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന് പറഞ്ഞു. നിര്‍മാതാക്കള്‍ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണെന്ന് ഇടവേള ബാബുവും വ്യക്തമാക്കി. അമ്മ പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷയെന്നും നിര്‍മാതാക്കള്‍ക്ക് മനോവിഷമമല്ല മനോരോഗമാണെന്നും ഷെയ്ന് നിഗം പ്രതികരിച്ചു. അതേസമയം ഷെയ്ന് നിഗം മന്ത്രി എകെ ബാലനുമായി കൂടിക്കാഴ്ച്ച നടത്തുകയാണ്. അമ്മയോടൊപ്പമാണ് ഷെയ്ന് മന്ത്രിയുടെ തിരുവനന്തപുരത്തെ വീട്ടിലെത്തിയത്.
ഷെയ്ന് നിഗമിന്റെ വിലക്ക്; അമ്മ എക്സിക്യൂട്ടീവ് ഉടന്‍ യോഗം ചേരും
By
December 9, 2019 3:25 pm