ഉന്നാവ്: പ്രതികള്‍ തീ കൊളുത്തി കൊന്ന ബലാല്‍സംഗത്തിന് ഇരയായ ഉന്നാവോ പെണ്‍കുട്ടിയുടെ സംസ്കാരചടങ്ങുകള്‍ രാവിലെ 10 മണിയോടെ ഭാട്ടന്‍ ഖേഡായിലെ വീട്ടില്‍ നടക്കും. ഇന്നലെ രാത്രി 9 മണിയോടെ മൃതദേഹം വീട്ടില്‍ എത്തിച്ചിരുന്നു. ജില്ലാ മജിസ്ട്രേറ്റ് ദേവീന്ദര്‍ കുമാര്‍ പാണ്ടേ, ഉന്നാവ് എസ് പി വിക്രാന്ത് വീര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറിയത്. റായ്ബറേലിയിലെ വിചാരണ കോടതിയിലേക്ക് പോകാന്‍ റയില്‍വേ സ്റ്റേഷനില്‍ എത്തിയ യുവതിയെ ബലാത്സംഗകേസിലെ പ്രതിയായ ശിവം ത്രിവേദിയുടെ നേതൃത്വത്തില്‍ എത്തിയ 5 അംഗ സംഘം തട്ടിക്കൊണ്ടു പോയി മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തുകയായിരുന്നു.
ഉന്നാവോ പെണ്‍കുട്ടിയുടെ സംസ്കാരം രാവിലെ
By
December 8, 2019 8:05 am