ഹൈദരാബാദ്: ഞാൻ ഗർഭിണിയാണ്.. എന്നെയും വെടിവച്ച് കൊല്ലു… യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ പൊലീസ് വെടിവച്ചു കൊന്നയാളുടെ ഭാര്യയുടെ പ്രതികരണമായിരുന്നു ഇത്. കേസിലെ നാലു പ്രതികളും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു.
ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തേക്ക് തന്നെയും കൊണ്ടുപോകണമെന്നും ഭര്‍ത്താവ് മരിച്ച സ്ഥലത്ത് അതേ രീതിയില്‍ തന്നെയും വെടിവെച്ച് വീഴ്ത്തണമെന്നുമായിരുന്നു ഇവരിൽ ഒരാളുടെ ഭാര്യയുടെ പ്രതികരണം. കൊല്ലപ്പെട്ട ചിന്നകേശവലുവിന്റെ ഭാര്യയാണ് പ്രതികരണം അറിയാനെത്തിയ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വികാരഭരിതയായത്.
ഇവര്‍ ഇപ്പോള്‍ ഗര്‍ഭിണിയാണ്. ഒരു വര്‍ഷം മുമ്പായിരുന്നു ചിന്നകേശവലുവുമായി ഇവരുടെ വിവാഹം കഴിഞ്ഞത്. ഹൈദരാബാദിൽ ഇന്ന് പുലർച്ചെയാണ് പ്രതികള്‍ കൊല്ലപ്പെട്ടത്. അന്വേഷണത്തിന്റെ ഭാഗമായി കൊലപാതകം പുനരാവിഷ്കരിക്കുന്നതിനിടയിലാണ് സംഭവം.
താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കേരളവിഷൻ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിലും മൊബൈലിലും സൗജന്യമായി നേടാം:
https://chat.whatsapp.com/
താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കേരളവിഷൻ വാർത്തകളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്തും ന്യൂസ് ഡെസ്കിൽ നിന്നുള്ള വാർത്തകൾ നിങ്ങൾക്ക് ലഭിക്കും: