ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ കൂട്ടബലാത്സംഗത്തിനിരയായ യുവതിയെ തീകൊളുത്തി. 23-കാരിയായ ഉന്നാവ് സ്വദേശിനിയെയാണ് പ്രതികള്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്. യുവതിയുടെ ദേഹത്ത് എഴുപത് ശതമാനം പൊള്ളലേറ്റു. പെണ്‍കുട്ടിയെ അതീവ ഗുരുതരാവസ്ഥയില്‍ ലഖ്നൗവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ മൂന്ന് പേരെ പോലീസ് പിടികൂടി. മൂന്ന് പേര് ചേര്‍ന്ന് പെണ്‍കുട്ടിയെ മാസങ്ങളോളം പീഡിപ്പിക്കുകയായിരുന്നു.
റെയില്‍വേ സ്റ്റേഷനിലേക്ക് പോയിക്കൊണ്ടിരുന്ന യുവതിയെ തട്ടിക്കൊണ്ടുപോയി പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയും സുഹൃത്തുക്കളും ചേര്‍ന്നാണ് വയലില്‍ വച്ച് കൊല്ലാന്‍ ശ്രമം നടത്തിയത്. തീ കൊളുത്തുന്നതിന് മുമ്പ് പ്രതികള്‍ വീണ്ടും കൂട്ടമാനഭംഗം നടത്തിയതായും പോലീസ് സംശയിക്കുന്നു.