ന്യൂഡല്‍ഹി: രാജ്യത്ത് മൊബൈല്‍ സേവന നിരക്ക് കുത്തനെ കൂട്ടിയതില്‍ ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. ബി.ജെ.പിയാണ് ഈ അവസ്ഥയ്ക്ക് വഴിയൊരുക്കിയതെന്ന് പ്രിയങ്ക ആരോപിച്ചു.ട്വിറ്ററിലൂടെയായിരുന്നു പ്രിയങ്കയുടെ വിമര്‍ശനം.
BJP पिछले 6 सालों से मोबाइल इंटरनेट और कॉल सस्ता करने की डींगें हाँकती थी।
— Priyanka Gandhi Vadra (@priyankagandhi) December 2, 2019
अब इसकी भी हवा निकल गई। भाजपा ने BSNL, MTNL को कमजोर किया और बाकी कम्पनियों के लिए कॉल और डेटा महँगा करने का रास्ता खोला।
भाजपा अपने अमीर दोस्तों को फायदा पहुँचाने के लिए लगातार जनता की जेब काट रही है। pic.twitter.com/pbDdPyuWvC
കഴിഞ്ഞ ആറു വര്‍ഷമായി മൊബൈല്‍ ഇന്റര്‍നെറ്റിന്റേയും കോളുകളുടേയും ഉപയോഗം ബി.ജെ.പി വര്‍ദ്ധിപ്പിച്ചു. ഇപ്പോള്‍ അതിന്റെ ശ്വാസം നഷ്ടമായി. ബി.എസ്.എന്‍.എല്‍, എം.ടി.എന്‍.എന്‍ എന്നിവയെ ദുര്‍ബലപ്പെടുത്തി മറ്റ് കമ്പനികള്‍ക്ക് സഹായം ചെയ്തുകൊടുത്തു. ധനികരായ സുഹൃത്തുക്കളെ സഹായിക്കാന്‍ ബി.ജെ.പി പാവപ്പെട്ട ജനങ്ങളുടെ പോക്കറ്റ് കാലിയാക്കുകയാണ്.- പ്രിയങ്ക ട്വീറ്റ് ചെയ്തു