ന്യൂഡല്‍ഹി: കണ്ണൂര്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന കിയാല്‍ എന്ന കമ്പനിയിലെ സിഎജി ഓഡിറ്റ് തടഞ്ഞത് നിയമവിരുദ്ധമെന്ന് കേന്ദ്ര സര്‍ക്കാര്‍. കിയാലിനും സംസ്ഥാന സര്‍ക്കാരിനും കേന്ദ്ര കമ്പനികാര്യ മന്ത്രാലയം നോട്ടീസയച്ചു. കിയാലിലെ ഓഡിറ്റ് തടഞ്ഞാല്‍ ചുമതലക്കാരെ പ്രോസിക്യൂട്ട് ചെയ്യുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ മുന്നറിയിപ്പ്. കിയാല്‍ സ്വകാര്യ കമ്പനിയാണെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം കേന്ദ്രം തള്ളി. സംസ്ഥാന സര്‍ക്കാരിനും പൊതുമേഖല സ്ഥാപനങ്ങള്‍ക്കും കൂടി 63 ശതമാനം ഓഹരിയുള്ള കമ്പനി സര്‍ക്കാര്‍ കമ്പനി തന്നെയാണെന്നാണ് കമ്പനികാര്യ മന്ത്രാലയം നല്കിയ നോട്ടീസില്‍ വ്യക്തമാക്കിയിരിക്കുന്നത്.
കിയാലിലെ സിഎജി ഓഡിറ്റ് തടഞ്ഞത് നിയമവിരുദ്ധമെന്ന് കേന്ദ്ര സര്‍ക്കാര്‍
By
November 28, 2019 3:49 pm