Latest News

പ്ലാറ്റ്‌ഫോം ടിക്കറ്റ് വില്‍പ്പനയിലൂടെ റെയില്‍വെ നേടിയത്‌ 139 കോടി രൂപ


ദില്ലി: പ്ലാറ്റ്‌ഫോം ടിക്കറ്റ് വില്‍പ്പനയിലൂടെ മാത്രം 2018-19 സാമ്പത്തിക വര്‍ഷത്തില്‍ റെയില്‍വെയ്ക്ക് ലഭിച്ചത് 139.20 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. ലോക്സഭയിലെ ചോദ്യത്തിന് മറുപടിയായി റെയില്‍വെ മന്ത്രി പീയൂഷ് ഗോയലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

2018-19ല്‍ പ്ലാറ്റ്‌ഫോമുകളിലടക്കം പരസ്യങ്ങളില്‍ നിന്നും ഷോപ്പുകളില്‍ നിന്നും റെയില്‍വേ 230.47 കോടി രൂപ സ്വന്തമാക്കിയിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷം സെപ്റ്റംബര്‍ വരെ 78.50 കോടി രൂപയുമാണ് റെയില്‍വേ നേടിയതെന്നും അദ്ദേഹം വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top