60ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് മേള ഉദ്ഘാടനം ചെയ്തു. നടന് ജയസൂര്യ ആശംസ അര്‍പ്പിച്ചു.സംഗീത സംവിധായകന് കാഞ്ഞങ്ങാട് രാമചന്ദ്രന്റെ നേതൃത്വത്തില്‍ 60 അധ്യാപകര്‍ ചേര്‍ന്ന് കലോത്സവത്തിന്റെ സ്വാഗതഗാനം ആലപിച്ചു. എംഎല്‍എമാരായ എംസി ഖമറുദ്ദീന്, എന്‍എ നെല്ലിക്കുന്ന്, എം കുഞ്ഞിരാമന്, എം രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍, നഗരസഭാ ചെയര്മാന്മാരായ വിവി രമേശന്, പ്രൊഫ. കെ പി ജയരാജന്, ബീഫാത്തിമ ഇബ്രാഹീം, ജില്ലാ കളക്ടര്‍ ഡോ. സജിത്ത് ബാബു ഐഎസ് തുടങ്ങി നിരവധി പേര് പരിപാടിയില്‍ സംബന്ധിക്കുന്നു.
സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു; സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് ഉദ്ഘാടനം ചെയ്തു/VIDEO
By
November 28, 2019 10:23 am