കൊച്ചി: മുളന്തുരുത്തി മാർത്തോമൻ പള്ളിയിൽ സംഘർഷം.പള്ളിയിൽ ഓർത്തഡോക്സ് വിഭാഗം പ്രവേശിക്കാനെത്തി,തടഞ്ഞ് യാക്കോബായ വിഭാഗം. പള്ളിക്കുള്ളിൽ യാക്കോബായ വിശ്വാസികൾ പ്രാർത്ഥനയുമായി ഇരിക്കുകയാണ്.
നൂറുകണക്കിന് വിശ്വാസികള്‍ പള്ളിക്ക് അകത്തും പുറത്തുമായി തമ്പടിച്ചിട്ടുണ്ട്. ഏതാനും ദിവസം മുമ്പും സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി പള്ളിയിലേക്ക് പ്രവേശിക്കാന്‍ ഓര്‍ത്തഡോക്സ് വിഭാഗം എത്തിയെങ്കിലും പ്രവേശിക്കാന്‍ കഴിഞ്ഞിരുന്നില്ല.
കോടതി വിധിയുടെ ലംഘനമാണ് നടക്കുന്നതെന്നും അധികാരികള്‍ വേണ്ടത് ചെയ്യണമെന്നുമാണ് ഓര്‍ത്തഡോക്സ് വിശ്വാസികള്‍ ആവശ്യപ്പെടുന്നത്. മലങ്കര സഭക്ക് കീഴിലുള്ള എല്ലാ പള്ളികളും 1934ലെ ഭരണഘടന പ്രകാരം ഭരിക്കപ്പെടണം എന്നായിരുന്നു 2017 ജൂലായ് 3ലെ സുപ്രീംകോടതി വിധി.