കോയമ്പത്തൂർ: വിദ്യാർഥിനികളെ അശ്ലീല വീഡിയോ കാണിച്ച് പീഡിപ്പിച്ച വൈദികൻ അറസ്റ്റിൽ. കോയമ്പത്തൂരിലെ ഗവ. എയ്ഡഡ് സ്കൂൾ കറസ്പോണ്ടന്റായ ഫാ. മരിയ അന്തോണി രാജാണ് (55) അറസ്റ്റിലായത്. മാനേജ്മെന്റ് പ്രതിനിധിയെന്ന നിലയില്‍ സ്കൂളിന്റെ ചുമതല നിര്‍വഹിക്കുന്ന ഇയാള്‍ ഒൻപതും പത്തും ക്ലാസുകളില്‍ പഠിക്കുന്ന അഞ്ച് വിദ്യാര്‍ഥിനികളെയാണ് മൊബൈല്‍ ഫോണില്‍ അശ്ലീല വിഡിയോ കാണിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
കോയമ്പത്തൂർ സെന്‍ട്രല്‍ വുമന്‍സ് പൊലീസില്‍ നല്കിയ പരാതിയെ തുടര്‍ന്ന് അറസ്റ്റ് ചെയ്ത പ്രതിയെ റിമാന്‍ഡ് ചെയ്തു. മറ്റുകുട്ടികൾ പീഡനത്തിനിരയായിട്ടുണ്ടോയെന്ന് പരിശോധിച്ച് വരികയാണ്. ഇയാളുടെ ഫോണിൽ നിന്നും നിരവധി അശ്ലീല വീഡിയോകളും കണ്ടെത്തിയിട്ടുണ്ട്.