കോട്ടയം ∙ എംസി റോഡിൽ ഏറ്റുമാനൂരിനും പാറോലിക്കലിനും മധ്യേ അയ്യപ്പന്മാർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് ആറു പേർക്കു പരുക്ക്. ഇവരുടെ പരുക്ക് ഗുരുതരമല്ല.
വയനാട്ടിൽ നിന്നുള്ള ശബരിമല തീർഥാടകരാണ് വാഹനത്തിലുണ്ടായിരുന്നത്. ടെംപോ ട്രാവലർ വാഹനത്തിൽ രണ്ട് കെഎസ്ആർടിസി ബസുകൾ ഇടിച്ചാണ് അപകടം. അയ്യപ്പദർശനം നടത്തി മടങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്. പരുക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും സമീപത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.