കൊല്‍ക്കത്ത: ഇന്ത്യ- ബംഗ്ലാദേശ് ഡേ- നൈറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിംഗ് തിരഞ്ഞെടുത്തു. പിങ്ക് ബോളിലെ ആദ്യ സെഷന് നിര്‍ണ്ണായകമാകുമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. പിങ്ക് ബോള്‍ ഉപയോഗിക്കുന്ന ടെസ്റ്റ് മത്സരത്തില്‍ ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്നത് ഫീല്‍ഡിങ്ങാകുമെന്ന് കോലി. പന്തിന് ഭാരം കൂടുതലുള്ളതുപോലെ പരിശീലന സമയത്ത് തോന്നിയെന്നും കോലി വ്യക്തമാക്കി.
ടെസ്റ്റിനായി കാത്തിരിക്കുകയാണെന്ന് ബംഗ്ലാദേശ് ക്യാപ്റ്റന്‍ മൊമിനുള്‍ ഹഖ് പറഞ്ഞു. ആദ്യ ടെസ്റ്റില്‍ ചില പിഴവുകള്‍ വരുത്തിയെങ്കിലും നൂറ്റമ്പതോ ഇരുനൂറോ റണ്‍സടിക്കുന്ന കൂട്ടുകെട്ടുകളുണ്ടാക്കിയാല് ഇന്ത്യയെ സമ്മര്‍ദത്തിലാക്കാന്‍ കഴിയുമെന്ന് മൊമിനുള്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.