Breaking News

യാക്കോബായ സഭയുമായുള്ള തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണണം; കാതോലിക്കാ ബാവയ്ക്ക് ഓര്‍ത്തഡോക്‌സ് സഭയിലെ മുതിര്‍ന്ന വൈദികരുടെ കത്ത്‌

കൊച്ചി: ഓര്‍ത്തഡോക്‌സ് നേതൃത്വത്തിനെതിരെ സഭയിലെ മുതിര്‍ന്ന വൈദികര്‍. യാക്കോബായ സഭയുമായുള്ള തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഓര്‍ത്തഡോക്സ് സഭയിലെ മുതിര്‍ന്ന വൈദികരുള്‍പ്പെടെയുള്ളവര്‍ സഭാ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ പൗലോസ് രണ്ടാമന്‍ കാതോലിക്കാ ബാവയ്ക്ക്കത്തയച്ചു. നേതൃത്വം കൈക്കൊള്ളുന്ന പല തീരുമാനങ്ങളും സഭയുടെ അന്തസിന് വിരുദ്ധമാണ്. സഭാ സമിതികള്‍ അടിയന്തരമായി വിളിച്ചു ചേര്‍ക്കണം. പാത്രിയാര്‍ക്കീസിന്റെ കത്തിന് ബാവ മറുപടി നല്‍കണമെന്ന് വൈദികര്‍ ആവശ്യപ്പെട്ടു. സംസ്‌കാരം സംബന്ധിച്ച തര്‍ക്കങ്ങള്‍ ക്രൈസ്തവ സാക്ഷ്യത്തിനെതിരാണെന്ന് വൈദികര്‍ പറഞ്ഞു. സംസ്‌കാരങ്ങള്‍ക്ക് പ്രാദേശിക നീക്കുപോക്കുകള്‍ നടത്തണമെന്നും വൈദികര്‍ ആവശ്യപ്പെട്ടു. കോടതി വിധി ഐക്യത്തിനായി ഉപയോഗിക്കണമെന്നും കത്തില്‍ പറയുന്നു.

ബാവാ ഉള്‍പ്പെടെ, ജീവിച്ചിരിക്കുന്ന എല്ലാ മെത്രാപ്പൊലീത്തമാരുടെയും സെമിനാരി അധ്യാപകനായ ഫാ. ടി.ജെ. ജോഷ്വ, വൈദിക സെമിനാരി മുന്‍ പ്രിന്‍സിപ്പലും വേള്‍ഡ് ക്രിസ്ത്യന്‍ കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗവുമായ ഫാ. കെ.എം. ജോര്‍ജ്, പഴയ സെമിനാരി മുന്‍ പ്രിന്‍സിപ്പലും സണ്‍ഡേ സ്‌കൂള്‍ ഡയറക്ടര്‍ ജനറലുമായിരുന്ന ഫാ. ജേക്കബ് കുര്യന്‍, മുന്‍ വൈദിക ട്രസ്റ്റിയും പഴയ സെമിനാരി പ്രിന്‍സിപ്പലുമായിരുന്ന ഫാ. ഒ. തോമസ് തുടങ്ങിയവരാണ് കത്ത് നല്‍കിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top