ബദാമി: മദ്യലഹരിയില്‍ സ്ത്രീയോടു മോശമായി പെരുമാറിയെന്ന് ആരോപിച്ച് വിദേശ സഞ്ചാരിയെ നാട്ടുകാര്‍ മര്‍ദിച്ചു. കര്‍ണാടകയിലെ ബദാമിയിലാണ് സംഭവം. ഓസ്ട്രേലിയന്‍ പൗരനായ ജയിംസ് വില്ല്യത്തിനാണ് മര്‍ദ്ദനമേറ്റത്. ബാഗല്കോട്ടില്നിന്നു ബദാമിയിലേക്കു യാത്ര ചെയ്യുകയായിരുന്നു ജയിംസ്. മദ്യലഹരിയിലായിരുന്ന ഇയാള്‍ യാത്രക്കാരിയായ ഒരു സ്ത്രീയോടു മോശമായി പെരുമാറിയെന്ന് ആരോപിച്ച് പ്രദേശവാസികള്‍ ഇയാളുമായി തര്‍ക്കിച്ചു. ഇതിനിടെ നാട്ടുകാര്‍ ഇയാളെ മര്‍ദിക്കുകയായിരുന്നു. പിന്നീട് പോലീസെത്തി ഇയാളെ ബാഗല്‍കോട്ടിലെ ആശുപത്രിയിലേക്കു മാറ്റി. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് കുറച്ചുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മദ്യപിച്ച് സ്ത്രീയോടു മോശമായി പെരുമാറി; വിദേശ സഞ്ചാരിക്ക് നാട്ടുകാരുടെ മര്‍ദ്ദനം
By
November 20, 2019 10:13 am