Kerala

ഷാഫി പറമ്പില്‍ എംഎല്‍എയെ മര്‍ദ്ദിച്ച സംഭവം; പരിശോധിച്ച് നടപടി സ്വീകരിക്കാമെന്ന് മന്ത്രി ബാലന്‍

തിരുവനന്തപുരം: കേരള സര്‍വ്വകലാശാലയിലെ മോഡറേഷന്‍ മാര്‍ക്ക് തട്ടിപ്പിനെതിരെ പ്രതിഷേധിച്ച് കെഎസ്‌യു നടത്തിയ നിയമസഭാ മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഷാഫി പറമ്പില്‍ എംഎല്‍എയ്ക്ക് പരിക്കേറ്റത് പരിശോധിക്കാമെന്ന് മന്ത്രി എകെ ബാലന്‍. വിഷയം പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം. സര്‍ക്കാര്‍ ഈ വിഷയത്തില്‍ തുടരുന്ന നടപടികളില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടിറങ്ങി. ഒരു പ്രകോപനവുമില്ലാതെയാണ് പോലീസ് അടിച്ച് തലപൊട്ടിച്ച് പ്രകോപനം ഉണ്ടാക്കാന്‍ ശ്രമിച്ചതെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. സമരം സമാധാനത്തോടെ പിരിയണമെന്ന ആഗ്രഹത്തോടെയാണ് സഭയില്‍ നിന്ന് വന്നത്. പൊലീസിനോട് പറഞ്ഞത് സംഘര്‍ഷത്തിലേക്ക് പോകരുതെന്നാണ്. പ്രവര്‍ത്തകരോട് അറസ്റ്റ് വരിച്ച് സമരം അവസാനിപ്പിക്കണമെന്നും ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top