ന്യൂഡൽഹി: ഓർത്തഡോക്സ്-യാക്കോബായ തർക്കം പരിഹരിക്കാൻ സർക്കാരിന് ചർച്ച നടത്താമെന്ന് സുപ്രീം കോടതി.നിയമത്തിനുള്ളിൽ നിന്നാവണം ചർച്ചകളെന്നും സുപ്രീം കോടതി.സംസ്കാരം നടത്താൻ യാക്കോബായ സഭക്ക് നിയമ നടപടിയെടുക്കാമെന്നും സുപ്രീം കോടതി.2017ലെയും 2019ലെയും സുപ്രീം കോടതി ഉത്തരവുകൾ ഇതിനു ബാധകമായിരിക്കുമെന്നും കോടതി.മലങ്കര സഭയുടെ കീഴിലുള്ള പള്ളികളിലെ സെമിത്തേരിയില്‍ ശവസംസ്കാരം നടത്താനുള്ള അവകാശം വേണമെന്നാവശ്യപ്പെട്ട് യാക്കോബായ സഭ നല്കിയ ഹര്‍ജിയിലായിരുന്നു കോടതി ഇങ്ങനെ പറഞ്ഞത്.ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
സഭാതർക്കം പരിഹരിക്കാൻ സർക്കാരിന് ചർച്ച നടത്താം;സംസ്കാരം നടത്താൻ യാക്കോബായ സഭക്ക് നിയമ നടപടിയെടുക്കാമെന്നും സുപ്രീം കോടതി
By
November 19, 2019 12:13 pm