കൊച്ചി: തീര്‍ഥാടനകാലത്ത് പമ്പയിലേക്ക് സ്വകാര്യവാഹനങ്ങള്‍ കടത്തി വിട്ടാല്‍ എന്താണ് കുഴപ്പമെന്ന് ഹൈക്കോടതി. വാഹനങ്ങള്‍ കടത്തി വിടാത്തതു സംബന്ധിച്ച ഹര്‍ജി പരിഗണിക്കവെയാണു കോടതിയുടെ ചോദ്യം. എന്നാല്‍, പമ്പയിലേക്ക് സ്വകാര്യവാഹനങ്ങള്‍ കടത്തിവിടുന്നത് ട്രാഫിക് കുരുക്കിനു കാരണമാകുമെന്നാണ് പോലീസിനു വേണ്ടി അഭിഭാഷകന് അറിയിച്ചത്.
കുരുക്ക് ഉണ്ടാകാതിരിക്കാന്‍ പമ്പയില്‍ പാര്‍ക്കിങ് അനുവദിക്കാതിരുന്നാല്‍ പോരേയെന്നു കോടതി ചോദിച്ചു. വിഷയത്തില്‍ നാളെ നിലപാട് അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചു. നാളെ ആദ്യ കേസായി ഇതു പരിഗണിക്കുമെന്നും കോടതി.