നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി അത്താണിയില്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവ് കൊലപ്പെട്ട സംഭവത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞു. കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. അത്താണിയില്‍ ആളുകള്‍ നോക്കി നില്‍ക്കെ മൂന്നംഗ സംഗമാണ് യുവാവിനെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് കാരണം ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയെന്ന് പോലീസ് അറിയിച്ചു.
കാപ്പ കേസുകളില്‍ പ്രതിയായ ബിനുവും സംഘവുമാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് തിരിച്ചറിഞ്ഞു. പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു. ഇന്നലെ രാത്രി 8 മണിയോടെയാണ് തുരുത്തിശ്ശേരി സ്വദേശി ബിനോയിയെ മൂന്നംഗ സംഘം വെട്ടികൊലപ്പെടുത്തിയത്. അത്താണിയിലെ ബാറില്‍ നിന്ന് പുറത്തിറങ്ങി നില്‍ക്കുമ്പോഴാണ് കാറിലെത്തിയ മൂന്നംഗ ഗുണ്ടാസംഘം ബിനോയിയെ വെട്ടിക്കൊലപ്പെടുത്തിയത്. അത്താണി ബോയ്സ് എന്നറിയപ്പെടുന്ന ഗുണ്ടാ സംഘത്തിലെ അംഗമാണ് കൊല്ലപ്പെട്ട ബിനോയ് എന്ന് പോലീസ് പറഞ്ഞു. ഇയാളുടെ പേരില്‍ നിരവധി ക്രിമിനല്‍ കേസുകളുണ്ട്.