പമ്പ: മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് സന്നിധാനത്ത് ഇന്ന് ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ അവലോകന യോഗം ചേരും. രാവിലെ 10 മണിക്കാണ് യോഗം ചേരുക. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു, പത്തനംതിട്ട ജില്ലാ കളക്ടര്‍ പി ബി നൂഹ്, സന്നിധാനം ഡ്യൂട്ടി മജിസ്ട്രേറ്റ് വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ഇതുവരെ നടത്തിയ ഒരുക്കങ്ങളാണ് യോഗത്തിന്റെ പ്രധാന അജന്‍ഡ. ഇന്നലെ വൈകിട്ടാണ് മണ്ഡല മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട തുറന്നത്.
ശബരിമല തീര്‍ത്ഥാടനം: സന്നിധാനത്ത് ഇന്ന് ദേവസ്വം മന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം
By
November 17, 2019 8:33 am