ബാങ്കോക്ക് : ചാര്‍ജ് ചെയ്യാനിട്ട ഫോണില്‍ നിന്നും ഇലക്ട്രിക്ക് ഷോക്കടിച്ച് 40 കാരന് മരിച്ചു. തായ്ലാന്റിലാണ് സംഭവം. പാചകക്കാരനായ സോംചായ് സിംഗറോണ്‍ എന്ന വ്യക്തിക്കാണ് ഇത് സംഭവിച്ചത്. ഒരു ഭക്ഷണശാലയില്‍ പാചകക്കാരനായി ജോലിചെയ്യുകയാണ് ഇയാള്‍. ഇയാളുടെ കഴുത്തിലും മറ്റും പൊള്ളലേറ്റ പാടുണ്ടെന്നാണ് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
തായ്ലാന്റിലെ സോംമത്ത് പ്രാക്കന്‍ എന്ന സ്ഥലത്തെ ഇയാള്‍ വാടകയ്ക്ക് താമസിക്കുന്ന ഫ്ളാറ്റിലാണ് ഇയാള്‍ ഷോക്കേറ്റ് മരിച്ച നിലയില്‍ കാണപ്പെട്ടത്. ഫോണ്‍ പ്ലഗില്‍ ചാര്‍ജിന് വച്ച നിലയില്‍ ആയിരുന്നു മൃതദേഹത്തിന് അടുത്ത് കാണപ്പെട്ടത്. ഫോണുമായി ഇയര്‍ഫോണ്‍ കണക്ട് ചെയ്തിരുന്നു.
സാധാരണ രീതിയില്‍ ഫോണ്‍ ചാര്‍ജിന് ഇട്ട്, ഇയര്‍ഫോണ്‍ ഘടിപ്പിച്ച് ഫോണില്‍ ഫുട്ബോള്‍ മത്സരം കാണുന്നതോ, സംഗീതം കേള്‍ക്കുന്നതോ സോംചായിയുടെ സ്ഥിരം പതിവാണ് എന്നാണ് സഹമുറിയന് പറയുന്നത്
ചാര്‍ജ് ചെയ്യാനിട്ട ഫോണില്‍ ഇയർ ഫോൺ വച്ച് ഫുട്ബോൾ കണ്ടിരിക്കെ ഷോക്കടിച്ച് 40 കാരന് മരിച്ചു
By
November 14, 2019 5:19 pm