ചെന്നൈ: വര്‍ഗീയ വിവേചനത്തിന് ഇരയായി ആത്മഹത്യ ചെയ്ത ഫാത്തിമ ലത്തീഫിന്റെ മരണവുമായി ബന്ധപ്പെട്ട് അധ്യാപകനെതിരെ തെളിവില്ലെന്ന് തമിഴ്നാട് പോലിസ്. ആരോപണ വിധേയനായ അധ്യാപകന് സുദര്ശന് പത്മനാഭനെതിരെ തെളിവൊന്നും ലഭിച്ചിട്ടില്ലെന്നാണ് തമിഴ്നാട് പോലിസ് പറഞ്ഞത്.
കേസില്‍ ഫാത്തിമയുടെ സഹപാഠികളടക്കം 13 പേരെ ഇതുവരെ ചോദ്യം ചെയ്തുവെന്നും പോലിസ് പറഞ്ഞു. കേസില്‍ ആരോപണ വിധേയരായ ഹേമചന്ദ്രന്, മിലിന്ദ് എന്നീ അധ്യാപകരെയും ചോദ്യം ചെയ്തു. എന്നാല്‍ അധ്യാപകര്‍ക്ക് എതിരെ സഹപാഠികളടക്കം ആരും മൊഴി നല്‍കിയില്ലെന്നാണ് പോലിസ് പറയുന്നത്.
അതേസമയം കേസില്‍ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കള്‍ നാളെ തമിഴ്നാട് മുഖ്യമന്ത്രിയെ കാണും.