Breaking News

ശബരിമല വിധി: അക്രമത്തിന് മുതിര്‍ന്നാല്‍ കര്‍ശന നടപടി; സംസ്ഥാനത്ത് ജാഗ്രതാനിര്‍ദ്ദേശം

ഡല്‍ഹി: ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം ചോദ്യം ചെയ്തുള്ള പുനഃപരിശോധന ഹര്‍ജികളില്‍ ഇന്ന് രാവിലെ 10.30ന് സുപ്രീംകോടതി വിധി പറയും. വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പോലീസ് കനത്ത ജാഗ്രത നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. ശബരിമലയുടെ മറവില്‍ ആക്രമണത്തിന് മുതിര്‍ന്നാല്‍ അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. വിധി ദുര്‍വ്യാഖ്യാനം ചെയ്ത് തെറ്റായ പ്രചാരണം നടത്തുന്നവര്‍ക്കെതിരെയും വിദ്വേഷം പ്രകടിപ്പിക്കുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്ന്  പോലീസ് ജാഗ്രത നിര്‍ദേശം നല്‍കി.

യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധിയുമായി ബന്ധപ്പെട്ട് 56 റിവ്യൂ ഹര്‍ജികളാണ് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ടത്. റിട്ട് ഹര്‍ജികളും സര്‍ക്കാരിന്റെ ഹര്‍ജികളും ചേര്‍ത്ത് മൊത്തം 65 ഹര്‍ജികള്‍ കോടതിയിലെത്തി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍ക്കര്‍, രോഹിന്റണ്‍ നരിമാന്‍, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദുമല്‍ഹോത്ര എന്നിവരുള്‍പ്പെടുന്ന ഭരണഘടനാ ബെഞ്ചാണ് വിധി പറയുക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top