അബുദാബി: മിനയില്‍ വാഹനത്തിന് തീപിടിച്ച് രണ്ട് കുരുന്നുകള്‍ വെന്തുമരിച്ചു. ഇമറാത്തികളായ ഒന്നരയും രണ്ടും വയസുള്ള കുട്ടികളാണ് മരിച്ചത്. ഇവരെ വാഹനത്തിലിരുത്തി രക്ഷിതാക്കള്‍ പുറത്ത് പോയപ്പോഴാണ് അപകടം നടന്നതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാക്കുന്നത്.
അപകട വിവരം ലഭിച്ചയുടന്‍ പോലീസും സുരക്ഷാ സേനയും സംഭവസ്ഥലത്ത് എത്തിയെങ്കിലും കുരുന്നുകളുടെ ജീവന് രക്ഷിക്കാനായില്ല.