World

10 വയസ്സുകാരി ഗര്‍ഭിണി; ഉത്തരവാദിയാരെന്നറിഞ്ഞ് ഞെട്ടി

പത്ത് വയസ്സ് മാത്രം പ്രായമുള്ള കുട്ടി ഗര്‍ഭിണി. അര്‍ജന്റീനയിലെ പൊസാഡസ് നഗരത്തിലാണ് സംഭവം.വയറുവേദനയും, പുറംവേദനയും മൂലം കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചതിനെ തുടല്‍ന്നാണ് എട്ട് മാസം ഗര്‍ഭിണിയാണെന്ന വിവരം ഡോക്ടര്‍മാര്‍ അറിയിച്ചത്. 15 വയസുള്ള സഹോദരനാണ് തന്നെ ബലാത്സംഗം ചെയ്തതെന്ന് കുട്ടി വെളിപ്പെടുത്തി. വിവരം ഡോക്ടര്‍മാര്‍ വനിതാ പോലീസ് സ്റ്റേഷനില്‍ അറിയിച്ചു. സംഭവം സ്പെഷ്യലിസ്റ്റ് ചില്‍ഡ്രന്‍സ് ജഡ്ജ് അന്വേഷിച്ച് വരികയാണ്. എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന് വിശദീകരിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് കുട്ടി. കുട്ടിയെ കുടുംബത്തില്‍ നിന്നും മാറ്റിയതായി സോഷ്യല്‍ ഡെവലപ്മെന്റ് വകുപ്പ് വ്യക്തമാക്കി. പത്ത് വയസ്സ് മാത്രം പ്രായമുള്ള കുട്ടി ആയത് കൊണ്ട് തന്നെ ആരോഗ്യപ്രശ്നങ്ങള്‍ രൂക്ഷമായി ബാധിക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കുഞ്ഞിന്റെ മുത്തശ്ശിക്കാകും കുട്ടിയെ വളര്‍ത്താനുള്ള അവകാശം ഇനി ഉണ്ടായിരിക്കുക. ഇതോടൊപ്പം കുട്ടിയുടെ സ്‌കൂള്‍ പഠനം തുടരണമെന്നാണ് അധികൃതര്‍ ആവശ്യപ്പെടുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top