മകനൊപ്പം അവധി ആഘോഷിക്കുന്ന നവ്യയുടെ ചിത്രങ്ങളാണ് പുറത്തെത്തിയിരിക്കുന്നത്. കൊച്ചിയിലെ ഒരു റിസോര്‍ട്ടില്‍ നിന്നെടുത്ത ചിത്രങ്ങളാണ് നവ്യ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നത്.
അടുത്തിടെ നടന്ന നടിയുടെ പിറന്നാള്‍ ആഘോഷ ചിത്രങ്ങളും വൈറലായിരുന്നു. അമ്മയ്ക്ക് സര്‍പ്രൈസ് പിറന്നാള്‍ ആഘോഷം ഒരുക്കിയത് മകന് സായി കൃഷ്ണ തന്നെയായിരുന്നു. ഒപ്പം തന്നെ അപ്രതീക്ഷിതമായി പിറന്നാള്‍ കേക്കുമായി നവ്യയുടെ സഹോദരനും എത്തിയിരുന്നു.