കോഴിക്കോട്: റവന്യു ജില്ല സ്കൂള്‍ കായികമേളയില്‍ ഹാമര്‍ ത്രോയ്ക്കിടെ അപകടം. ഹാമറിന്റെ കമ്പി പൊട്ടിയാണ്
അപകടമുണ്ടായത്. ഹാമര്‍ ദൂരേക്ക് തെറിച്ചുപോയെങ്കിലും കമ്പി വിദ്യാര്‍ത്ഥിയുടെ കൈയ്യില്‍ ഇടിച്ചു. വിദ്യാര്‍ത്ഥിയുടെ കൈയ്യിലെ നടുവിരലിന് പരിക്കേറ്റു.
കോഴിക്കോട് രാമകൃഷ്ണ മിഷ്യന് സ്കൂളിലെ വിദ്യാര്‍ത്ഥിക്കാണ് പരിക്ക്. വിദ്യാര്‍ത്ഥി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. അതേസമയം അപകടം സാങ്കേതിക പിഴവാണെന്നാണ് വിവരം. അഞ്ച് കിലോ തൂക്കമുള്ള ഹാമറിന് പകരം കുട്ടിക്ക് ഏഴര കിലോ തൂക്കമുള്ള ഹാമറാണ് നല്‍കിയതെന്നും ഇത് ഉപയോഗിച്ച് പരിചയമില്ലാതിരുന്ന കുട്ടി അപകടത്തില്‍ പെട്ടുവെന്നുമാണ് പറയുന്നത്.