തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ആർടിസിയിലെ ഒരു വിഭാഗം നടത്തുന്ന പണിമുടക്കിൽ 60%ലേറെ സർവീസുകൾ മുടങ്ങിയെന്ന് റിപ്പോർട്ട്. 1500ലേറെ സർവീസുകൾ മുടങ്ങിയെന്ന് സമരാനുകൂലികൾ പറയുന്നു. സമരാനുകൂലികൾ വിവിധ ഡിപ്പോകൾ ഉപരോധിക്കുകയാണ്.ഇതേ തുടർന്ന് യാത്രാക്ലേശം രൂക്ഷമായി.നെടുമങ്ങാട് കെഎസ്ആർടിസി ഡ്രൈവറെ സമരാനുകൂലികൾ മർദിച്ചതായി റിപ്പോർട്ടുണ്ട്.
കണ്ണൂർ-62 സർവീസുകൾ മുടങ്ങി.കോട്ടയം-20,ആലുവ-,പത്തനംതിട്ട-15, കോഴിക്കോട് ചെങ്ങന്നൂർ-40,പത്തനാപുരം എന്നീ ഡിപ്പോകളിൽ സർവീസുകൾ മുടങ്ങി.