തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധി സര്‍ക്കാര്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സുപ്രീംകോടതി വിധി നടപ്പാക്കുക എന്നത് സര്‍ക്കാര്‍ നയമാണ്. പുനപരിശോധന ഹര്‍ജിയിലും സര്‍ക്കാരിന് അതേ നിലപാട് തന്നെ ആയിരിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. യുവതീ പ്രവേശനവിധി മൗലികാവകാശവുമായി ബന്ധപ്പെട്ട വിധിയാണ്. ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ നിയമ നിര്‍മ്മാണം എളുപ്പമല്ല. യുവതീ പ്രവേശന വിധിക്കെതിരെ നിയമനിര്‍മ്മാണം എന്നത് ഭക്തരെ കബളിപ്പിക്കാനുള്ള പ്രചരണ തന്ത്രം മാത്രമാണെന്നും ശബരിമല വിധിക്കെതിരെ നിയമ നിര്‍മ്മാണം സാധ്യമല്ലെന്നാണ് സര്‍ക്കാരിന് കിട്ടിയ നിയമോപദേശമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വിശദീകരിച്ചു.
ശബരിമല യുവതീ പ്രവേശനം: കോടതി വിധിക്കെതിരെ നിയമ നിര്‍മ്മാണം സാധ്യമല്ലെന്ന് മുഖ്യമന്ത്രി
By
November 4, 2019 9:44 am