Kerala

ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ത്ഥി മരിച്ച സംഭവം: അറസ്റ്റിനൊരുങ്ങി അന്വേഷണസംഘം

പാലായില്‍ കായികമേളക്കിടെ ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ത്ഥി മരിച്ച കേസില്‍ അന്വേഷണ സംഘം അറസ്റ്റിലേക്ക് നീങ്ങുന്നു. ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് അഫീലിന്റെ മാതാപിതാക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണ്  നടപടി. പോലീസ് അന്വേഷണം ഇഴഞ്ഞ് പോകുന്നുവെന്ന ആരോപണങ്ങള്‍ക്കിടെയാണ് അന്വേഷണ സംഘം അറസ്റ്റിലേക്ക് നീങ്ങുന്നത്. ജാവലിന്‍ ഹാമര്‍ ത്രോ മത്സരങ്ങളുടെ ചുമതലക്കാര്‍, റഫറിമാര്‍ എന്നിവര്‍ ഉള്‍പ്പെടെ നാലുപേരാണ് പ്രതി പട്ടികയിലുള്ളത്. കോഴിക്കോട് മലപ്പുറം സ്വദേശികളായ ജോസഫ്, നാരായണന്‍കുട്ടി, കാസിം, മാര്‍ട്ടിന്‍ എന്നിവരെ അറസ്റ്റ് ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top