മാന്നാര്‍: കനത്ത മഴയിലും കാറ്റിലും മരം ഒടിഞ്ഞു വീണ് അങ്കണവാടി കെട്ടിടം തകര്‍ന്നു. മാന്നാര്‍ ഗ്രാമ പഞ്ചായത്ത് 17-ാം വാര്‍ഡ് കുരട്ടിശ്ശേരി 156-ാം നമ്പര്‍ അങ്കണവാടി കെട്ടിടത്തിന് മുകളിലാണ് സമീപത്തുനിന്ന ആഞ്ഞിലി മരം ഒടിഞ്ഞു വീണത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം.
മരം വീണ് മേല്കൂരയുടെ ഒരുഭാഗത്തെ ഓടുകളും കഴുക്കോലുകളും തകര്‍ന്നു..