Breaking News

നടി നൂറിൻ ഷെരീഫിന് നേരെ കൈയേറ്റം; കരഞ്ഞ് ജനങ്ങളോട് സംസാരിച്ച് താരം/VIDEO

മലപ്പുറം: മഞ്ചേരിയിൽ ഉദ്ഘാടന ചടങ്ങിനെത്തിയ നടി നൂറിൻ ഷെരീഫിന് നേരെ കൈയേറ്റ ശ്രമം. ബഹളത്തിനിടെ നൂറിന്റെ മൂക്കിന് പരിക്കേറ്റു. ഒരു ഹൈപ്പർ മാർക്കറ്റിന്റെ ഉദ്ഘാടന ചടങ്ങിനെത്തിയപ്പോഴാണ് സംഭവം. നൂറിൻ എത്താൻ വൈകിയെത്തിയെന്നാരോപിച്ച് ജനം ബഹളം വച്ചു. ആളുകൾ നടിയേയും ഒപ്പമുള്ളവരേയും വളഞ്ഞു. ബഹളത്തിനിടെ ആരുടേയോ കൈ തട്ടി നൂറിന് മൂക്കിന് പരുക്കേറ്റു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

ഇടിയേറ്റ മൂക്ക് പൊത്തിപ്പിടിച്ച് വേദന സഹിച്ച് കണ്ണീര്‍ തുടച്ച് വിതുമ്പിക്കൊണ്ടാണ് നൂറിന്‍ ജനങ്ങളോട് സംസാരിച്ചുതുടങ്ങിയത്. ‘ഞാന്‍ പറയുന്നത് ഒന്ന് കേള്‍ക്കൂ. കുറച്ച് നേരത്തേയ്ക്ക് ബഹളം വയ്ക്കാതിരിക്കൂ. എന്നോട് ഒരു ഇത്തിരി ഇഷ്ടമുണ്ടെങ്കില്‍ ഞാന്‍ പറയുന്നത് ഒന്ന് കേള്‍ക്കൂ, ഞാന്‍ വരുന്ന വഴിക്ക് ആരൊക്കെയോ എന്റെ മൂക്കിന് ഇടിച്ചു. ആ വേദനയും കരച്ചിലും വന്നാണ് ഞാന്‍ ഇരിക്കുന്നത് എന്നു പറഞ്ഞുകൊണ്ടാണ് നൂറിന്‍ സംസാരിച്ചുതുടങ്ങിയത്. എത്താന്‍ വൈകിയതിന് താനല്ല ഉത്തരവാദിയെന്നും നൂറിന്‍ പറഞ്ഞു. പിന്നീട് നൂറിന്‍ തന്നെ ജനങ്ങളെ സമാധാനിപ്പിച്ചാണ് ചടങ്ങ് തുടര്‍ന്നത്. ഒന്നര മണിക്കൂറോളം അവിടെ ചെലവിട്ടാണ് നൂറിന്‍ മടങ്ങിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top