കൂടത്തായി: കൂടത്തായി കൂട്ടകൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയെ ആല്ഫൈന് വധക്കേസില്‍ ഇന്ന് അറസ്റ്റ് ചെയ്യും. ഈ കേസ് അന്വേഷിക്കുന്ന തിരുവമ്പാടി സിഐ ഇന്ന് കോഴിക്കോട് ജില്ലാ ജയിലിലെത്തി ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തും. ആല്ഫൈന് വധക്കേസില്‍ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ജോളിയെ കസ്റ്റഡിയില്‍ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ജോളിയെ പോലീസ് കസ്റ്റഡിയില്‍ വിടാനുള്ള അപേക്ഷ താമരശ്ശേരി കോടതിയില്‍ സമര്‍പ്പിക്കും.സിലി വധക്കേസില്‍ ജോളി നല്കിയ ജാമ്യാപേക്ഷയും ഇന്ന് കോടതി പരിഗണിക്കുന്നുണ്ട്.
കൂടത്തായി കൂട്ടകൊലപാതകം: ആല്ഫൈന് വധക്കേസില്‍ ജോളിയെ ഇന്ന് അറസ്റ്റ് ചെയ്യും
By
October 28, 2019 9:41 am