മമ്മൂട്ടിയെ നായകനാക്കി എം പദ്മകുമാര്‍ ഒരുക്കിയ മാമാങ്കത്തിന്റെ മേക്കിങ് വീഡിയോ പുറത്തിറങ്ങി. ഉണ്ണി മുകുന്ദന്, ബാല താരം അച്യുതന് എന്നിവരാണ് വീഡിയോയിലുള്ളത്. വീഡിയോയുടെ അവസാനഭാഗത്ത് മമ്മൂട്ടിയും എത്തുന്നുണ്ട്. പത്തുകോടിയിലേറെ രൂപ ചെലവിട്ടു നിര്‍മിച്ച പടുകൂറ്റന്‍ സെറ്റ് വിഡിയോയില്‍ കാണാം. രണ്ടായിരത്തിലേറെ തൊഴിലാളികള്‍ മൂന്നുമാസംകൊണ്ട് നിര്‍മിച്ച കൂറ്റന്‍ സെറ്റ് സിനിമയുടെ പ്രത്യേകതയാണ്.
ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ശങ്കര്‍ രാമകൃഷ്ണനാണ്. മലയാളത്തിനു പുറമേ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ഉണ്ണി മുകുന്ദന്, കനിഹ, അനു സിത്താര, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, രതീഷ് കൃഷ്ണ, പ്രാചി തെഹ്ലാന്, മാസ്റ്റര്‍ അച്യുതന് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പള്ളി ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.