മുംബൈ: മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിക്കിടെ നൃത്തം ചെയ്ത് ഹൈദരാബാദ് എംപിയും എഐഎംഐഎം നേതാവുമായ അസദുദ്ദീന്‍ ഒവൈസി. വ്യാഴാഴ്ച ഔറംഗബാദിലെ റാലിക്കിടെയായിരുന്നു സംഭവം. പൈഠാന്‍ ഗേറ്റിലെ പ്രചരണ പരിപാടിക്കിടെ ജനങ്ങളെ അഭിസംബോധന ചെയ്ത ശേഷം വേദിയില്‍ നിന്ന് താഴേക്ക് ഇറങ്ങുമ്പോള്‍ പടിക്കെട്ടില്‍ നിന്നാണ് ഒവൈസി നൃത്തം ചെയതത്.
Maharashtra: AIMIM Chief Asaduddin Owaisi performs a dance step after the end of his rally at Paithan Gate in Aurangabad. (17.10.2019) pic.twitter.com/AldOABp2yd— ANI (@ANI) October 18, 2019
പ്രചരണപരിപാടിയില്‍ മോദി സര്‍ക്കാരിനെതിരെ നിരവധി വിമര്‍ശനങ്ങളാണ് ഒവൈസി ഉന്നയിച്ചത്. മഹാരാഷ്ട്രയിലെ 288 നിയമസഭാ സീറ്റുകളില്‍ 44 മണ്ഡലങ്ങളിലാണ് എ.ഐ.എം.ഐ.എം. മത്സരിക്കുന്നത്.