ന്യൂഡല്‍ഹി: ആര്‍എസ്എസ് സൈദ്ധാന്തികനായ വി ഡി സവര്‍ക്കര്‍ ഭാരതരത്ന അര്‍ഹിക്കുന്നുണ്ടെന്നും അദ്ദേഹത്തെ എതിര്‍ക്കുന്നതിന് പിന്നില്‍ രാഷ്ട്രീയം മാത്രമാണുള്ളതെന്നും അണ്ണാ ഹസാരെ. സവര്‍ക്കര്‍ ജയിലില്‍ കിടന്നത് രാജ്യത്തിന് വേണ്ടിയാണെന്നും രാജ്യത്തിനായി ത്യാഗം ചെയ്തവര്‍ക്ക് ഭാരതരത്ന നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. സവര്‍ക്കര്‍ക്ക് ഭാരതരത്ന പുരസ്കാരം നല്‍കാനായി ശുപാര്‍ശ ചെയ്യുമെന്ന ബിജെപി പ്രകടന പത്രികയിലെ വാഗ്ദാനത്തെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ വിവാദങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് ഹസാരെ ഇക്കാര്യം തുറന്നുപറയുന്നത്. നേരത്തേ മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗും സവര്‍ക്കറെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു.
സവര്‍ക്കര്‍ ഭാരതരത്ന അര്‍ഹിക്കുന്നു; അദ്ദേഹത്തെ എതിര്‍ക്കുന്നതിന് പിന്നില്‍ രാഷ്ട്രീയം മാത്രമാണെന്ന് അണ്ണാ ഹസാരെ
By
October 19, 2019 10:16 am