തിരുവനന്തപുരം: ഭക്ഷണത്തില്‍ ഒച്ചിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ ഹോട്ടല്‍ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ അടച്ചുപൂട്ടി. ഹോട്ടലില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണ സാധങ്ങളും പിടിച്ചെടുത്തു. ഹോട്ടലില്‍ വൃത്തിഹീനമായ സാഹചര്യത്തിലാണ് ആഹാരം പാകം ചെയ്യുന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഹോട്ടലുടമയ്ക്ക് നോട്ടീസ് നല്കി. ഇവിടെ നിന്നും കാലാവധി കഴിഞ്ഞ പാല് ഉല്പന്നങ്ങള് ഉള്‍പ്പെടെയുള്ള സാധനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
വഴുതക്കാട്ടെ ശ്രീ ഐശ്വര്യ ഹോട്ടലില്‍ നിന്ന് വാങ്ങിയ കടലക്കറിയില്‍ നിന്നാണ് തിരുവനന്തപുരം സ്വദേശിക്ക് ഒച്ചിനെ കിട്ടിയത്. ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥര്‍ എത്തി ഹോട്ടലില്‍ പരിശോധന നടത്തുകയായിരുന്നു.