ഭോപ്പാല്‍: സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ പതിനഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കി ലോക്സഭാ എംപിയും സിനിമാതാരവുമായ ഹേമമാലിനിയുടെ കവിളുകള്‍ പോലെ മനോഹരമാക്കുമെന്ന് മന്ത്രി പി സി ശര്‍മ. നിലവില്‍ റോഡുകളുടെ അവസ്ഥ ബിജെപി നേതാവ് കൈലാസ് വിജയ് വര്‍ഗീയയുടെ വസൂരിക്കലകള്‍ നിറഞ്ഞ മുഖത്തിന്റെ അവസ്ഥയിലാണെന്നും പരിഹാസ രൂപേണ മന്ത്രി പറഞ്ഞു.
കൂടാതെ മധ്യപ്രദേശിലെ റോഡുകള്‍ ‘വാഷിങ്ടണിലെ വീഥികള്‍’ പോലെയായിരുന്നുവെന്നും കനത്ത മഴയെ തുടര്‍ന്ന് റോഡുകള്‍ മുഴുവന്‍ കുണ്ടും കുഴിയുമായിത്തീര്ന്നിരിക്കുകയാണെന്നും ശര്‍മ കൂട്ടിച്ചേര്‍ത്തു. മധ്യപ്രദേശിലെ റോഡുകള്‍ അമേരിക്കയിലെ റോഡുകളേക്കാള്‍ ഭേദമാണെന്ന് മുന്‍ മുഖ്യമന്ത്രി ശിവ് രാജ് ചൗഹാന്റെ പ്രസ്താവനയെ പരിഹസിച്ചായിരുന്നു ശര്‍മയുടെ പരാമര്‍ശം.