കാസര്‍കോഡ്: കാസര്‍കോഡ് – മംഗലാപുരം ദേശീയ പാതയില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞതിനെ തുടര്‍ന്ന് വാതക ചോര്‍ച്ചയുണ്ടായി. അടുക്കത്ത്ബയലിലാണ് അപകടം നടന്നത്. ഭാരത് പെട്രോളിയത്തിന്റെ ടാങ്കറാണ് അപകടത്തില്‍പ്പെട്ടത്. സിലിണ്ടറിന്റെ സേഫ്റ്റി വാള്‍വില്‍ പൊട്ടലുണ്ടായതിനെ തുടര്‍ന്ന് പ്രദേശവാസികളെ ഒഴിപ്പിച്ചു. ദേശീയ പാതയിലൂടെയുള്ള ഗതാഗതവും നിരോധിച്ചിട്ടുണ്ട്.
കാസര്‍ഗോഡ് നഗരത്തിലെ വൈദ്യുതി പൂര്‍ണമായും നിരോധിച്ചെന്നാണ് വിവരം. പോലീസും അഗ്നിശമനസേനാ വിഭാഗവും സ്ഥലത്തെത്തിയിട്ടുണ്ട്. പുലര്‍ച്ചെ 1.30ഓടെയാണ് സംഭവം.
ടാങ്കര്‍ മറിഞ്ഞുണ്ടായ അപകടത്തെ തുടര്‍ന്ന് അടക്കത്തുവയല്‍ യുപി സ്കൂളിന് ജില്ലാ കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു.