പാലക്കാട്: ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍തട്ടി പരിക്കേറ്റ് പിടഞ്ഞുവീഴുന്ന പാമ്പിന്റെ വീഡിയോ വൈറലായിരുന്നു. പാമ്പ് അനക്കമില്ലാതെ കിടന്നപ്പോള്‍ ചത്തുപോയെന്നാണ് വീഡിയോ കണ്ടവരും കരുതിയത്. പാമ്പ് ട്രെയിന്‍ തട്ടി മരിച്ചുവെന്ന തരത്തില്‍ സോഷ്യല്‍മീഡിയയിലൂടെ വാര്‍ത്തകളും പ്രചരിച്ചിരുന്നു.
എന്നാല്‍ ട്രെയിന്‍തട്ടിയ പാമ്പ് ചത്തിട്ടില്ലെന്ന വാര്‍ത്തയാണ് ഇുപ്പോള്‍ പുറത്തുവരുന്നത്. അനക്കമില്ലാതെ കിടന്ന പാമ്പിനെ വിവരമറിഞ്ഞെത്തിയ വനംവകുപ്പ് ജീവനക്കാര്‍ ഏറ്റെടുക്കുകയായിരുന്നു. ചത്തെന്ന് കരുതിയാണ് വനംവകുപ്പ് ജീവനക്കാര്‍ പാമ്പിനെ ഓഫീസിലേക്ക് കൊണ്ടുവന്നത്.
എന്നാല്‍ ഇടയ്ക്ക് പാമ്പിന് അനക്കമുണ്ടെന്ന് സംശയം തോന്നിയതിനെത്തുടര്‍ന്ന് വെറ്റിറിനറി സര്‍ജനെ വിളിച്ചുവരുത്തി. അപ്പോള്‍ നടത്തിയ പരിശോധനയിലാണ് പാമ്പ് ചത്തിട്ടില്ലെന്ന് വ്യക്തമായത്. ഉടനെ മലമ്പുഴയിലെ പാമ്പ് സംരക്ഷണകേന്ദ്രത്തിലെ വിദഗ്ദര്‍ എത്തി പരിക്കേറ്റ പാമ്പിന് ചികിത്സ നല്കി. വിദഗ്ദ ചികിത്സയ്ക്കൊടുവില്‍ പാമ്പ് രക്ഷപ്പെട്ടു. ഇക്കാര്യം ഫോറസ്റ്റ് ഓഫീസര്‍ ജമാലുദ്ദീന്‍ ലബ്ബ പറഞ്ഞതായി സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകന് ശ്രീജിത്ത് പെരുമന സമൂഹമാധ്യങ്ങളിലൂടെ വ്യക്തമാക്കി.