കോഴിക്കോട്: കൂടത്തായിയിലെ കേസ് അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്ന് റൂറല്‍ എസ്.പി കെ.ജി സൈമണ്‍. ആറുപേരെയും കൊലപ്പെടുത്തിയത് താന്‍ തന്നെയാണെന്ന് മുഖ്യപ്രതി ജോളി സമ്മതിച്ചതായും പിടിക്കപ്പെടുമെന്ന് ജോളി ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും, പറ്റിപോയെന്നാണ് അവര്‍ ഇപ്പോള്‍ പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചെര്‍ത്തു.
ജോളിയുടെ പ്രധാന ലക്ഷ്യം സാമ്പത്തികമായിരുന്നു. ആര്‍ഭാട ജീവിതം നയിക്കാനായിരുന്നു കൊലപാതകങ്ങള്‍ നടത്തിയത്. സ്ഥലം വിറ്റ് കിട്ടിയ പത്ത് ലക്ഷം രൂപയൊക്കെ ചെലവഴിച്ചു’-എസ്.പി പറഞ്ഞു. അതോടൊപ്പം ഷാജു നിരപരാധിയോ അപരാധിയോ എന്ന് ഇപ്പോള്‍ പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.