വാഷിംഗ്ടണ്‍:ലോകത്താകമാനം സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ ഇന്ത്യ, ബ്രസീല്‍ പോലുള്ള വികസ്വര രാജ്യങ്ങളില്‍ അത് രൂക്ഷമാണെന്ന പ്രസ്താവനയുമായി അന്താരാഷ്ട്ര നാണയ നിധിയുടെ(ഐ.എം.എഫ്) മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റലീന ജോര്‍ജ്ജീവ ബള്‍ഗേറിയ. ലോകത്തെ വികസിത രാജ്യങ്ങളായ അമേരിക്ക, ജര്‍മനി എന്നിവിടങ്ങളില്‍ സാമ്പത്തിക നില തകരാറിലാകുമ്പോള്‍ ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ അത് പ്രകടമായി കാണാന്‍ സാധിക്കുമെന്നാണ് ക്രിസ്റ്റീന പറഞ്ഞത്. ലോകത്തുള്ള 90 ശതമാനം രാജ്യങ്ങളെയും ബാധിച്ചിരിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ട് 2019-20 കാലഘട്ടത്തില്‍ ഈ രാജ്യങ്ങളുടെ വളര്‍ച്ചാ നിരക്ക് ഗണ്യമായി കുറയ്ക്കുമെന്നും ഐ.എം.എഫ് മേധാവിയായി ചുമതല ഏറ്റെടുത്ത ശേഷമുള്ള ആദ്യ പ്രസംഗത്തില്‍ ക്രിസ്റ്റലീന പറഞ്ഞു.
ലോകത്ത് സാമ്പത്തിക പ്രതിസന്ധി; ഇന്ത്യയില്‍ രൂക്ഷമെന്ന് ഐ.എം.എഫ് മേധാവി
By
October 9, 2019 2:12 pm