Breaking News

ഷാജുവിനെതിരെ ജോളിയുടെ മൊഴി;ആരും അറിയരുതെന്ന് ഷാജു പറഞ്ഞെന്നു ജോളി

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ ഷാജുവിന്റെ ഭാര്യ സിലിന്റെയും കുഞ്ഞിന്റെയും കൊലപാതകം ഷാജുവിന്‌ അറിയാമായിരുന്നെന്നു ജോളിയുടെ മൊഴി. താൻ തന്നെയാണ് കൊലപാതകങ്ങളെ കുറിച്ച് ഷാജുവിനെ അറിയിച്ചത്. ആരും അറിയരുതെന്ന് ഷാജു അന്നേരം പറഞ്ഞു. അവർ മരിക്കേണ്ടവർ ആണെന്നായിരുന്നു ഷാജുവിന്റെ ആ സമയത്തെ പ്രതികരണം എന്നും ജോളിയുടെ മൊഴി.
അതേ സമയം തന്‍റെ ഭാര്യ സിലിയും മകളും ആല്‍ഫിനും മരണപ്പെട്ട ശേഷം ജോളിയാണ് വിവാഹക്കാര്യത്തില്‍ മുന്‍ക്കൈ എടുത്തതെന്ന് ഷാജു നേരത്തെ പറഞ്ഞിരുന്നു .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top