ബാങ്കോംഗ്: കൊലപാതക കേസില്‍ പ്രതികളായിരുന്ന മുസ്ലിം യുവാക്കളെ തെളിവില്ലാത്തതിന്റെ അടിസ്ഥാനത്തില്‍ വെറുതെ വിട്ടതില്‍ മനംനൊന്ത് കോടതി മുറിയില്‍ ജഡ്ജി സ്വയം വെടിവച്ചു. തായ്ലന്ഡിലെ ജഡ്ജിയായ കാനകൊണ്‍ പിയാന്‍ചാനയാണ് ഫേസ്ബുക്ക് ലൈവില്‍ കോടതി സംവിധാനത്തെ വിമര്‍ശിച്ച ശേഷം വെടിവെച്ചത്. തായ് കോടതികള്‍ പണക്കാര്‍ക്കും സ്വാധീനമുള്ളവര്‍ക്കും വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും ചെറിയ കുറ്റം ചെയ്ത പാവപ്പെട്ടവര്‍ക്ക് വലിയ ശിക്ഷ നല്‍കുന്നുവെന്നും ജഡ്ജി ആരോപിച്ചു.
ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാല്‍ ജഡ്ജി അപകട നില തരണം ചെയ്തതായി അധികൃതര്‍ പറഞ്ഞു. ഒരാളെ ശിക്ഷിക്കാന്‍ കൃത്യവും വ്യക്തവുമായ തെളിവ് വേണം. നിങ്ങള്‍ക്ക് ഉറപ്പില്ലെങ്കില്‍ ഒരാളെ ശിക്ഷ വിധിക്കരുത് എന്നായിരുന്നു ഫേസ്ബുക്ക് ലൈവില്‍ ജഡ്ജി പറഞ്ഞത്. ജുഡീഷ്യല്‍ സംവിധാനത്തിന് സുതാര്യതയും വിശ്വാസ്യതയും വേണം. നിരപരാധികളെ ശിക്ഷിച്ച് ബലിയാടാക്കരുതെന്നും ജഡ്ജി പറഞ്ഞു.