ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലി പൂജ്യത്തിന് പുറത്താകുമ്പോള്‍ ഭാര്യ അനുഷ്ക ശര്‍മ്മയെ കുറ്റപ്പെടുത്തുന്നത് എന്തിനാണെന്ന ചോദ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് സാനിയ മിര്‍സ. ക്രിക്കറ്റ് ടീമിനും മറ്റു പല ടീമുകള്‍ക്കുമൊപ്പം പങ്കാളികളെയും കുടുംബാംഗങ്ങളെയും കൂടെ കൊണ്ടുപോകുന്നത് പതിവായി തടയുകയാണ്. ഇതിലൂടെ സ്ത്രീയുടെ ശക്തി കുറച്ചുകാണുകയാണോ? പങ്കാളികളും കുടുംബാംഗങ്ങളും കൂടെയുണ്ടെങ്കില്‍ കളിക്കാരുടെ പ്രകടനം മെച്ചപ്പെടുകയേയുള്ളുവെന്നും സാനിയ മിര്‍സ പറഞ്ഞു.
കുടുംബം ഒപ്പമുണ്ടെങ്കില്‍ മുറിയിലേക്ക് തിരിച്ചെത്തുമ്പോള്‍ അവര്‍ക്ക് സന്തോഷമുണ്ടാകും. അവിടെ സ്നേഹം ഉണ്ടാകും. ശൂന്യമായ മുറിയിലേയ്ക്കാണ് തിരിച്ചെത്തുന്നതെങ്കില്‍ നിരാശയോടെ ആകും അവര്‍ പുറത്തുപോകുക എന്നും സാനിയ മിര്‍സ പറഞ്ഞു. ഭര്ത്താക്കന്മാരുടെ ശ്രദ്ധ മാറ്റാന്‍ അവരുടെ ഭാര്യമാര്‍ എന്താണ് ചെയ്യുന്നതെന്നും സാനിയ ചോദിച്ചു. പെണ്‍കുട്ടികളെ കായികരംഗത്തു നിന്ന് നിരുത്സാഹപ്പെടുത്തുന്ന സമീപനം ഇപ്പോഴുമുണ്ടെന്നും അതില്‍ മാറ്റം വരണമെന്നും സാനിയ അഭിപ്രായപ്പെട്ടു.