Kerala

യുവാവിന്റെ ജീവിതം തെരുവില്‍ പുഴുവരിച്ചില്ലാതാവാതെ രക്ഷകരായി ഡോ. ഷാഹുല്‍ ഹമീദും സഹപ്രവര്‍ത്തകരും

കണ്ണൂര്‍: കണ്ണൂരിലെ തെരുവില്‍ ഒരു യുവാവിന്റെ ജീവിതം പുഴുവരിച്ചില്ലാതാവാതെ, ബ്ലഡ് ഡോണേര്‍സ് കേരള സംസ്ഥാന രക്ഷാധികാരി ഡോക്ടര്‍ ഷാഹുല്‍ ഹമീദും സഹപ്രവര്‍ത്തകരും രക്ഷകരായി. പ്രഭാത് ജംഗ്ഷന്‍ പരിസരത്തുള്ള ഫുട്പാത്തില്‍ ശരീരത്തില്‍ മുറിവേറ്റു അവശനായി കിടന്ന ഉത്തര്‍പ്രദേശ് സ്വദേശി രാജുവിന്റെ ജീവനാണ് ഷാഹുല്‍ ഹമീദും സംഘവും രക്ഷയായത്. ഷാഹുല്‍ ഹമീദിന്റെയും സഹപ്രവര്‍ത്തകരുടെയും സഹാനുഭൂതി നിറഞ്ഞ ഇടപെടല്‍ രാജുവിനെ ജില്ലാ ആശുപത്രിയിലെത്തിച്ചു.

ട്രോമ കെയര്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് സി.രഘുനാഥ് അറിയിച്ചതിനെ തുടര്‍ന്ന് ബ്ലഡ് ഡോണേര്‍സ് കേരള സംസ്ഥാന രക്ഷാധികാരി ഡോ. ഷാഹുല്‍ ഹമീദ്, നൗഷാദ് ബായക്കല്‍, ജയദേവന്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.  ജില്ലാ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ശരീരം മുഴുവന്‍ വെട്ടിയ വിധത്തിലും തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ നിലയിലായിരുന്നു. തലയുടെ പിന്‍ഭാഗത്ത് ആഴത്തിലുള്ള മുറിവില്‍ വെറും പഞ്ഞിക്കഷ്ണം തിരുകി കയറ്റിയ നിലയിലായിരുന്നു. 12 ദിവസം മുന്‍പ് വെട്ടേറ്റ ഇയാള്‍ പ്രഭാത് ജംഗ്ഷനിലെ വിളക്കുകാലിന്റെ റോഡിരികിലാണ് കിടന്നിരുന്നത്. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളെ ഡ്രസിങ് ചെയ്തു വാര്‍ഡിലേക്ക് മാറ്റി. സിറ്റി പോലീസ് അന്വേഷണം ആരംഭിച്ചു. ആരൊക്കെയേ ചേര്‍ന്ന് തലക്കും ശരീരങ്ങളുടെ മറ്റു ഭാഗങ്ങളിലും മര്‍ദിച്ചുവെന്നാണ്  രാജു പറയുന്നത്. 10 മാസം മുന്‍പാണ്  കേബിള്‍ ചുമന്ന് വര്‍ക്കിങ് സൈറ്റുകളില്‍ എത്തിക്കുന്ന രാജു കണ്ണൂരിലെത്തിയത്.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top