Breaking News

നടൻ മധു മരിച്ചെന്ന വാർത്തയിലെ വാസ്തവം;അത്ര വേഗം മരിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് മധു പറഞ്ഞതായി സുഹൃത്തും സംവിധായകനുമായ ചന്ദ്രകുമാർ/video

തിരുവനന്തപുരം: നടൻ മധു മരിച്ചെന്ന വാർത്ത ഇന്നലെ വൈകിട്ടോടെയാണ് സമൂഹ മാധ്യമങ്ങളിലൂടെയും വാട്സാപ്പ് ഗ്രൂപ്പുകളിലൂടെയും പ്രചരിക്കാൻ തുടങ്ങിയത്.

പലരും മൊബൈലിൽ കിട്ടിയ സന്ദേശം പലർക്കും അയച്ചു കൊടുക്കാനും തുടങ്ങി. നടൻ മധുവിന്റെ വീട്ടിലെ ഫോണിലേക്കും മൊബൈലിലേക്കും വാർത്ത അറിഞ്ഞു പലരും വിളിക്കാനും തുടങ്ങി. ഇതറിഞ്ഞാണ് ദീർഘകാലമായി മധുവുമായി അടുത്ത ബന്ധമുള്ള ചലച്ചിത്ര സംവിധായകനും ഛായാഗ്രാഹകനുമായ ചന്ദ്രകുമാർ നേരിട്ട് മധുവിനെ വിളിക്കുകയായിരുന്നു.മധു ഫോൺ എടുക്കാൻ വൈകിയതോടെ അല്പം വിഷമം ഉണ്ടായെന്ന് ചന്ദ്രകുമാർ പറഞ്ഞു. എന്നാൽ അടുത്ത സുഹൃത്തായ മധുവിന്റെ ശബ്ദം കേട്ടതോടെ ആശ്വാസമായി.ഞാൻ മരിച്ചു കാണുന്നതിൽ പലർക്കും സന്തോഷം ഉണ്ട്. താൻ അത്ര വേഗം മരിക്കാൻ തീരുമാനിച്ചിട്ടില്ലെന്നും ഒരുപാട് കാര്യങ്ങൾ ഇനിയും ചെയ്യാനുണ്ടെന്നും മധു പറഞ്ഞതായി ചന്ദ്രകുമാർ കേരള വിഷനോട് പറഞ്ഞു.

കഴിഞ്ഞ ദിവസം തിരുവനതപുരം മേയർ ആയിരുന്ന വികെ പ്രശാന്ത് മധുവിനെ സന്ദര്ശിച്ചപ്പോൾ

നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ, ജഗതി ശ്രീകുമാർ, നടി കനക എന്നിവർ മരിച്ചതായി പല തവണ സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ വാർത്ത പ്രചരിച്ചിരുന്നു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top