Latest News

പരിഭ്രാന്തിയോടെ തുണിക്കടയില്‍ ഓടിക്കയറി മാന്‍; കുടുങ്ങിക്കിടന്നത് മണിക്കൂറുകളോളം

കാട്ടില്‍ നിന്നും വന്ന മാന്‍ പരിഭ്രാന്തിയോടെ തുണിക്കടയിലേക്ക് ഓടിക്കയറി. തുടര്‍ന്ന് മാന്‍ കടയില്‍ കുടുങ്ങിക്കിടന്നത് മണിക്കൂറുകളോളം ആയിരുന്നു. ഇറ്റലിയിലെ ഡോളോമൈറ്റ്‌സിലെ കോര്‍ട്ടിന ഡി ആംപെസോയിലെ തുണിക്കടയിലാണ് സംഭവം. കാട്ടില്‍ നിന്നും വന്ന മാന്‍ പരിഭ്രാന്തിയോടെ തുണിക്കടയിലേക്ക് കയറുകയായിരുന്നു. മണിക്കൂറുകളോളം ഇത് കടയില്‍ കുടുങ്ങിക്കിടന്നു.

തുണിക്കടയിലെ അസിസ്റ്റന്റ് ജോലിക്കാരന്‍ കടയില്‍ ഇല്ലാത്തപ്പോഴാണ് മാന്‍ കടയിലേക്ക് ഓടിക്കയറിയത്. മാനിന് നാലോ അഞ്ചോ വയസ്സ് മാത്രമെ പ്രായമുള്ളൂ എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഇതാണ് മണിക്കൂറോളം കടയില്‍ കുടുങ്ങാനിടയായത്. മൃഗഡോക്ടര്‍ വന്ന് മാനിന് അനസ്‌ത്യേഷ്യ നല്‍കിയ ശേഷം മാത്രമെ അതിനെ കാട്ടിലേക്ക് മാറ്റാവൂ എന്ന് അധികാരികള്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് മൃഗത്തെ മയപ്പെടുത്തിയാണ് കടയില്‍ നിന്നും മാറ്റി കാട്ടിലേക്ക് വിട്ടത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top